യെമനിലെ ജയിലില്‍ നിന്നും അല്‍ ക്വയ്ദ ഭീകരരായ 18 തടവുകാര്‍ രക്ഷപ്പെട്ടു

0

യെമനില്‍ ഷിയാ ഹൗതി വിമതരുടെ നിയന്ത്രണത്തിലുള്ള ജയിലില്‍ നിന്ന് അല്‍ ക്വയ്ദ ഭീകരരായ 18 തടവുകാര്‍ രക്ഷപ്പെട്ടു. അല്‍ ബയ്ദ പ്രവിശ്യയിലുള്ള ജയില്‍ നിന്നാണ് ഭീകരര്‍ പുറത്തുകടന്നത്. ജയില്‍ ഗാര്‍ഡുകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷമാണ് തടവുപുള്ളികള്‍ രക്ഷപ്പെട്ടത്.

ഗാര്‍ഡുകളുടെ കൈവശ്യമുണ്ടായിരുന്ന ആയുധങ്ങള്‍ ഭീകരര്‍ തട്ടിയെടുത്തതാണ് വിവരം. എന്നാല്‍ തടവുകാര്‍ എങ്ങോട്ടാണ് രക്ഷപ്പെട്ടതെന്ന് അറിവായിട്ടില്ല. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.

യെമന്റെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ പ്രവിശ്യകളില്‍ അല്‍ ക്വയ്ദ ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ട്. രാജ്യത്ത് നടക്കുന്ന ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെയും പുറകില്‍ അല്‍ ക്വയ്ദയാണ്‌

(Visited 27 times, 1 visits today)