വേള്‍ഡ്കപ്പ് ആവേശത്തില്‍ മന്ത്രിമാരും

0

ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് ആവേശം മന്ത്രിമാരിലേക്കും. ലോകകപ്പ് ആരവമുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ആവേശം പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്. ക്ലിഫ് ഹൗസില്‍ കൊച്ചു മകന്‍ ഇഷാനൊപ്പം പന്തു തട്ടുന്ന ചിത്രം പങ്കുവച്ചായിരുന്നു മുഖ്യമന്ത്രി ഫുട്‌ബോള്‍ ആവേശം പങ്കുവച്ചത്.

‘കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടില്‍ കോര്‍ക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല. ഫുട്ബോള്‍ എന്ന ഒറ്റ വികാരത്തിലേക്ക് ലോക ജനത ഒന്നിച്ചെത്തുന്ന, റഷ്യയില്‍ വിശ്വഫുട്‌ബോള്‍ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂര്‍ത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്നഈ സവിശേഷ വേളയില്‍, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും’….. ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം, കൊച്ചു മകന്‍ ഇഷാനോടൊപ്പം…. എന്ന് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു പിണറായി.

എന്നാല്‍ അര്‍ജന്റീനയോടുള്ള തന്റെ ആരാധന പൂര്‍ണ്ണമായും പ്രകടിപ്പിച്ചു കൊണ്ടുള്ള ചിത്രമായിരുന്നു വൈദ്യുതമന്ത്രി എംഎം മണി ഫേസ്ബുക്കില്‍ പങ്കു വച്ചത്. അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞ് കാല്‍പ്പന്തില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ചങ്കിടിപ്പാണ് അര്‍ജന്റീന അന്നും ഇന്നും എന്നും എന്നായിരുന്നു മണിയാശന്‍ കുറിച്ചത്. തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രവും അര്‍ജന്റീനയെ പിന്തുണച്ചു കൊണ്ട് മന്ത്രി മാറ്റിയിട്ടുണ്ട്.

(Visited 42 times, 1 visits today)