അക്കില്ലസിന്റെ പ്രവചനം സത്യമാകുമോ?…

0

ലോകകപ്പ് മത്സരഫലങ്ങള്‍ പ്രവചിച്ച പോള്‍ നീരാളിക്ക് റഷ്യയിലുമുണ്ടൊരു പിന്‍ഗാമി. അക്കില്ലസ് എന്ന പൂച്ചയാണ് ലോകകപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കുന്നത്. ആദ്യ മത്സരത്തില്‍ റഷ്യ ജയിക്കുമെന്നാണ് അക്കില്ലസിന്റെ പ്രവചനം. പതാകയ്ക്ക് അരികിലെ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചാണ് പൂച്ച ഫലം പ്രഖ്യാപിക്കുന്നത്.

സെയിന്റ് പീറ്റേഴ്‌സബര്‍ഗുകാരിയാണ് അക്കില്ലസ്. ആദ്യമായാണ് മത്സരഫലം പ്രവചിക്കുന്നത്. ഇനി അറിയേണ്ടത് അക്കില്ലസിന്റെ പ്രവചനം സത്യമാകുമോ എന്നാണ്.

(Visited 145 times, 1 visits today)