സദാസമയവും ‘ഓണ്‍ലൈനിൽ’ ; ഹരിയാനയിൽ യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു

0

സമൂഹമാധ്യമങ്ങളിൽ ഏറെ സമയം ചെലവഴിക്കുന്നുവെന്ന് ആരോപിച്ച് ഹരിയാനയില്‍ യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. ഗുരുഗ്രാം സ്വദേശിയായ ഹരി ഓമാണു ഭാര്യ ലക്ഷ്മിയെ (32) ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചുകൊന്നത്. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഭാര്യ കൂടുതൽ സമയം ചെലവഴിക്കുന്നെന്നും അതാണു കൊലയ്ക്കു കാരണമെന്നും ഹരി ഓം പൊലീസിനോടു വെളിപ്പെടുത്തി.

രാത്രി സമയത്ത് സമൂഹമാധ്യമങ്ങളിൽ ഭാര്യ മണിക്കൂറുകളോളം സമയം ചെലവിടുന്നുണ്ട്. മറ്റുള്ളവരുമായി ചാറ്റിങ്ങിലായിരിക്കും ഈ സമയങ്ങളിൽ ഭാര്യ. അമ്മയെന്ന രീതിയിലും ഭാര്യയെന്ന രീതിയിലും ചുമതലകൾ മറന്നു പെരുമാറിയതിനാലാണ് ലക്ഷ്മിയെ കൊലപ്പെടുത്തിയതെന്ന് മുപ്പത്തഞ്ചുകാരനായ ഹരി ഓം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി സാരെ ഹോംസിന്റെ ഫ്ലാറ്റിൽ വച്ചാണു ഭാര്യ ലക്ഷ്മിയെ ഹരി ഓം ശ്വാസംമുട്ടിച്ചു കൊന്നത്. കോടതിയിൽ ഹാജരാക്കിയ ഹരി ഓമിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റ‍ഡിയിൽ വിട്ടു.

2006ലാണ് ലക്ഷ്മിയും ഹരി ഓമും വിവാഹിതരാകുന്നത്. ഹരി ഓം തന്നെ പിന്നീടു ഭാര്യയ്ക്കു സ്മാർട്ട് ഫോണും വാങ്ങിനൽകി. എന്നാൽ സ്മാർട് ഫോണ്‍ ലഭിച്ചതോടെ ഭാര്യയുടെ സ്വഭാവം മാറുകയായിരുന്നെന്നാണു ഹരി ഓമിന്റെ പരാതി. ഭക്ഷണം പോലും പാകം ചെയ്യാതെ പകലും രാത്രിയുമെല്ലാം ഭാര്യ വാട്സാപിൽ സമയം ചെലവഴിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ കാണാൻപോലും തന്നെ സമ്മതിച്ചിരുന്നില്ല. ഭാര്യയ്ക്കു ഓൺലൈനിൽ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവുമുണ്ട്– ഹരി ഓം പറഞ്ഞു.

(Visited 136 times, 1 visits today)