ആണവ പദ്ധതികള്‍ നിരീക്ഷിക്കാന്‍ പല്ലികളും

0

ഇറാന്റെ ആണവ പദ്ധതികളെ നിരീക്ഷിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ പല്ലികളെയും ഓന്തുകളെയും ഉപയോഗിച്ചിരുന്നതായി ആരോപണം.
പാശ്ചാത്യ രാജ്യങ്ങള്‍ വിനോദ സഞ്ചാരികളെയും ശാസ്ത്രജ്ഞരെയും പരിസ്ഥിതി പ്രവര്‍ത്തകരേയും ചാരന്മാരായി ഇറാനിലേക്ക് അയച്ചിരുന്നതായും മുതിര്‍ന്ന സൈനിക ഉപദേഷ്ടാവ് ഹസ്സന്‍ ഫിറൂസാബാദി പറഞ്ഞു.
കുറച്ചുനാള്‍ മുമ്പ് പാലസ്തീനിനു സഹായംതേടി കുറച്ച് ആളുകള്‍ ഇറാനില്‍ എത്തിയിരുന്നു. എന്നാല്‍, അവര്‍ ഏത് മാര്‍ഗമാണ് രാജ്യത്തെത്തിയതെന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്ന് രാജ്യത്ത് എത്തിയവരുടെ കൈവശം വിവിധയിനം പല്ലികളെയും ഓന്തുകളെയും കണ്ടെത്തിയിരുന്നു. ഈ ജീവികളുടെ തൊലി ആണവ കിരണങ്ങളെ ആകര്‍ഷിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

(Visited 56 times, 1 visits today)