ലെനിന്റേയും സ്റ്റാലിന്റെയും പാചകക്കാരൻ ആരാണെന്നറിയാമോ? റഷ്യൻ പ്രസിഡന്റ് പുടിന്റെ മുത്തച്ഛൻ

0

ത​​​ന്‍റെ അ​​​ച്ഛ​​​ന്‍റെ അ​​​ച്ഛ​​​ൻ സ്പി​​​രോ​​​ഡി​​​ൻ പു​​​ടി​​​ൻ ക​​​മ്യൂ​​​ണി​​​സ്റ്റ് വി​​​പ്ല​​​വ​​​നേ​​​താ​​​വ് ലെ​​​നി​​​ന്‍റെ​​​യും ഏ​​​കാ​​​ധി​​​പ​​​തി സ്റ്റാലിന്റെയും പാ​​​ച​​​ക​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന വെളിപ്പെടുത്തലുമായി റഷ്യൻ പ്രസിഡന്റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ. റ​​ഷ്യ​​​ൻ വി​​​പ്ല​​​വ​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ത​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു​​​ള്ള അ​​​ടു​​​ത്ത​​​ ബ​​​ന്ധം വിശദീകരിക്കുകയായിരുന്നു പു​​​ടി​​​ൻ.

ഇ​​​രുനേ​​​താ​​​ക്ക​​​ളു​​​ടെ​​​യും മോ​​​സ്കോ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​ണ് മു​​​ത്ത​​​ച്ഛ​​​ൻ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന​​​ത്. സ്റ്റ​​​ലി​​​നൊ​​​പ്പം ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് അ​​​ച്ഛ​​​ൻ അ​​​വി​​​ടെ പോ​​​യി അ​​​വ​​​രു​​​ടെ ജീ​​​വി​​​തം നേ​​​രി​​​ട്ടു കാ​​​ണു​​​ക​​​യും അ​​​തു ത​​​ന്നോ​​​ടു പ​​​റ​​​യു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. സ്റ്റാലിൻ ത​​​ന്‍റെ വി​​​ശ്വ​​​സ്ത​​​രി​​​ൽ പ​​​ല​​​രെ​​​യും ഇ​​​ല്ലാ​​​താ​​​ക്കി​​​യി​​​ട്ടും മു​​​ത്ത​​​ച്ഛ​​​ന് ഒ​​​ന്നും പ​​​റ്റി​​​യി​​​ല്ല. അ​​​ദ്ദേ​​​ഹം വി​​​ശ്വ​​​സി​​​ക്കാ​​​ൻ​​​കൊ​​​ള്ളാ​​​വു​​​ന്ന ആ​​​ളാ​​​യി​​​രു​​​ന്നു.

അ​​​മ്മ​​​യു​​​ടെ പി​​​താ​​​വ് ഇ​​​വാ​​​ൻ ഷെ​​​ലോ​​​മോ​​​വ് ഒ​​​ന്നാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ൽ പോ​​​രാ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും പു​​​ടി​​​ൻ പ​​​റ​​​ഞ്ഞു. പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഒ​​​രു
ഓ​​​സ്ട്രി​​​യ​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​നെ അ​​​ദ്ദേ​​​ഹം വെ​​​ടി​​​വ​​​ച്ചി​​​ട്ടു. പ​​​രി​​​ക്കേ​​​റ്റ ഓ​​​സ്ട്രി​​​യ​​​ൻ സൈ​​​നി​​​ക​​​ന്‍റെ നി​​​ല​​​വി​​​ളി കേ​​​ട്ട അ​​​ദ്ദേ​​​ഹം ഓ​​​ടി​​​ച്ചെ​​​ന്ന് മു​​​റി​​​വു​​​വ​​​ച്ചു​​​കെ​​​ട്ടു​​​ക​​​യാ​​​ണുണ്ടാ​​​യ​​​ത്. അ​​​നു​​​കമ്പ റ​​​ഷ്യ​​​ക്കാ​​​രു​​​ടെ കൂ​​​ടെപ്പി​​​റ​​​പ്പാ​​​ണെ​​​ന്നും പു​​​ടി​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

പു​​​ടി​​​നെ​​​ക്കു​​​റി​​​ച്ച് പു​​​റ​​​ത്തു​​​വ​​​ന്ന പു​​​തി​​​യ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യിലാണ് വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ത​​​ന്‍റെ കു​​​ടും​​​ബ​​​ച​​​രി​​​ത്രം പു​​​ടി​​​ൻ പു​​​റം​​​ലോ​​​ക​​​ത്തെ അ​​​റി​​​യി​​​ക്കു​​​ന്ന​​​ത്.

(Visited 53 times, 1 visits today)