കശ്മീര്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

0

കശ്മീരിലെ ബന്ദിപോര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് പന്‍യാര്‍ വനമേഖലയില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്.

ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി വനമേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട്.

ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വെടിവയ്പ്പ് നടത്തിയതിന് പിന്നാലെയാണ് ബന്ദിപോര്‍ മേഖലയില്‍ സൈനികന്‍ കൊല്ലപ്പെട്ടത്.

(Visited 21 times, 1 visits today)