ബിജെപിക്കെതിരെ തുഷാര്‍:ചെങ്ങന്നൂരിൽ എൻഡിഎയ്ക്ക് വോട്ടു കുറയും

0

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ച ബിജെപിയോട് കൊന്പു കോര്‍ത്ത് ബിഡിജെഎസ്. രാജ്യസഭാ സീറ്റിലേക്ക് തുഷാറിന് പകരം വി.മുരളീധരനെ പ്രഖ്യാപിച്ചതിന് പിന്നാലെ വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വോട്ടു കുറയുമെന്ന മുന്നറിയിപ്പുമായി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി.

ബിജെപിയുടെ നിലപാട് എന്‍ഡിഎ മുന്നണിയെ ശിഥിലമാക്കിയെന്ന് പറഞ്ഞ തുഷാര്‍ ബിജെപി നേതൃത്വം ബിഡിജെഎസിനോട് അവഗണന തുടരുകയാണെന്നും കുറ്റപ്പെടുത്തി. എംപി സ്ഥാനം കിട്ടാത്തതില്‍ തങ്ങള്‍ക്ക് സങ്കടമില്ലെന്ന് വ്യക്തമാക്കിയ തുഷാര്‍ ബോര്‍ഡ്,കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ആണ് ബിഡിജെഎസ് ആവശ്യപ്പെട്ടതെന്നും ചൂണ്ടിക്കാട്ടുന്നു.

(Visited 98 times, 1 visits today)