യു.പി യില്‍ കേന്ദ്രമന്ത്രിയെ അപമാനിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

0

ഉത്തര്‍പ്രദേശില്‍ കേന്ദ്രമന്ത്രിയെ അപമാനിച്ച മൂന്നു ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയും അപ്‌ന ദള്‍ നേതാവുമായ അനുപ്രിയ പട്ടേല്‍ ആണ് പൂവാലശല്യത്തിന് ഇരയായത്. ഇവരുടെ മണ്ഡലമായ മിര്‍സപൂരില്‍ നടന്ന പൊതുപരിപാടികളില്‍ പങ്കെടുത്തശേഷം രാത്രിയില്‍ വരാണസിയിലേക്ക് മടങ്ങും വഴിയായിരുന്നു മന്ത്രിയെ യുവാക്കള്‍ അപമാനിച്ചത്.

കേന്ദ്രമന്ത്രി വാഹനത്തില്‍ കയറാന്‍ എത്തുന്ന സമയത്ത് മൂന്നു യുവാക്കള്‍ പുറകെ എത്തി മന്ത്രിയെ അപമാനിക്കും വിധം മോശം പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. ഇത്തരത്തില്‍ രണ്ട് മൂന്നു വട്ടം മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് കേന്ദ്രമന്ത്രി വരാണസി പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് യുപി പോലീസ് റോഡ് ബ്ലോക്ക് ചെയ്ത് നടത്തിയ പരിശോധനയിലാണ് ചെറുപ്പക്കാരെ പിടികൂടിയത്.

(Visited 72 times, 1 visits today)