താമരശ്ശേരി ഉരുള്‍പൊട്ടല്‍; തിരച്ചിൽ തുടരുന്നു

0

കാലവര്‍ഷം രൂക്ഷമായതോടെ കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയില്‍ വന്‍ നാശം വിതച്ച്‌ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്നലെ സന്ധ്യയോടെ നിറുത്തി വച്ച തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു. തിരച്ചിലിനിടെ കരിഞ്ചോലയില്‍ നിന്ന് മൃതദേഹത്തിന്റെ കാല്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അവിടെ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്.ഉരുള്‍പൊട്ടലില്‍ ഏഴ് പേര്‍ മരിക്കുകയും അഞ്ച് പേരെ കാണാതാകുകയും ചെയ്തിരുന്നു. അബ്ദുറഹിമാന്‍റെ ഭാര്യ, ഹസന്‍റെ ഭാര്യ, മകൾ, മരുമകൾ, മൂന്ന് പേരക്കുട്ടികൾ എന്നിവരെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇന്ന് നടക്കുക. പ്രധാനമായും നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ദുരിത ബാധിതർക്കായി കട്ടിപ്പാറ വില്ലേജിൽ മൂന്ന് ക്യാമ്പുകൾ തുറന്നു. 248 പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ ഉള്ളത്. വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

(Visited 45 times, 1 visits today)