സുസ്മിതാസെൻ വിവാഹിതയാവാൻ പോകുന്നു; വരൻ 27 വയസ്സുകാരൻ

0

വിശ്വസുന്ദരിയായ അന്നു മുതല്‍ സുസ്മിതാ സെന്‍ ഇന്ത്യയിലെ എണ്ണപ്പെട്ട സെലിബ്രിറ്റികളിലൊരാളാണ്. ബോളിവുഡില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച് ഈ നടി ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. എന്നാല്‍ പ്രായമിത്രയുമായിട്ടും സുസ്മിത കല്യാണം കഴിക്കാത്തതെന്തെന്ന് ആരാധകര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമാണ്. എന്നാല്‍ ആ ചോദ്യത്തിന് അവസാനമാകുന്നു സുസ്മിത വിവാഹിതായാകാന് പോകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

42കാരിയായ സുസ്മിതയും 27കാരനായ റോഹമാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത് പരസ്യമായി അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ ദത്തുമക്കള്‍ക്കും ബോയ്ഫ്രണ്ടിനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ തലപൊക്കുന്നത്. അധികം വൈകാതെ സുസ്മിതയും റോഹമാനും തമ്മില്‍ വിവാഹിതാരകുമെന്നാണ് വിവരം. ഇത് വൈകാതെ തന്നെ സുസ്മിത ഔദ്യോഗികമായി അറിയിച്ചേക്കുമെന്നാണ് സൂചന.

(Visited 311 times, 1 visits today)