ഡോ. അനിത എംബിബിഎസ്’ എന്ന ചിത്രത്തിലൂടെ പി സുശീല സംഗീത സംവിധാനത്തിലേക്ക്

0

റു ഭാഷകളിലായി ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പി.സുശീല ആദ്യമായി സംഗീത സംവിധാനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

നീറ്റ് വിവാദങ്ങള്‍ക്കിടെ തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ ആസ്പദമാക്കി നവാഗതനായ എസ് അജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് സുശീല സംഗീതം ഒരുക്കുന്നത്. തന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന പ്രമേയമായതിനാലാണ് സുശീല ഈ കര്‍ത്തവ്യം ഏറ്റെടുത്തതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഡോ. അനിത എംബിബിഎസ് എന്ന ചിത്രത്തില്‍ ബിഗ് ബോസ് ഫെയിം ജൂലിയാണ് നായികയായെത്തുന്നത്.

സീത എന്ന സിനിമയിലെ ‘പാട്ടുപാടിയുറക്കാം ഞാന്‍ ‘ എന്ന ഗാനത്തൊടേ മലയാളികള്‍ക്കു ലഭിച്ച സൗഭാഗ്യമാണ് പി സുശീല എന്ന ഗായിക. ‘പെറ്റ്‌റ തായ്’ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്കു കടന്നത്. അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം നേടിയ പി. സുശീല വിവിധ ഇന്ത്യന്‍ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. പ്രധാനമായും തെലുഗു, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ഇവര്‍ ഗാനമാലപിച്ചിട്ടുള്ളത്. മലയാളത്തില്‍ മാത്രം 916 പാട്ടുകള്‍ പാടിയിട്ടുണ്ട്.

(Visited 35 times, 1 visits today)