ചൂടന്‍ രംഗങ്ങള്‍ സണ്ണി ഉപേക്ഷിക്കില്ല; പുതിയ ചിത്രം വണ്‍ നൈറ്റ് സ്റ്റാന്‍ഡിന്റെ ടീസര്‍ എത്തി

0

മസ്തിസാദെക്ക് ശേഷം സണ്ണി ലിയോണ്‍ അഭിനയിക്കുന്ന പുതിയ ചിത്രം വണ്‍ നൈറ്റ് സ്റ്റാന്‍ഡിന്റെ ടീസര്‍ പുറത്തിറങ്ങി. സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ തനൂജ് വിര്‍വാനിയാണ് നായകന്‍. ജാസ്മിന്‍ മോസസ് ഡിസൂസയാണ് സംവിധാനം നിര്‍വഹിച്ചത്. ഏപ്രില്‍ 22-ന് ചിത്രം തീയറ്ററുകളിലെത്തും.

sunnyleone-onenightstand

ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ ഏകദേശം മൂന്നരലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്. ചൂടന്‍ രംഗങ്ങളും ത്രില്ലും സസ്‌പെന്‍സും എല്ലാമടങ്ങിയ ചിത്രമായിരിക്കും ഇതെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ഒരു പുരുഷനെ ആലിംഗനം ചെയ്യുന്ന തരത്തിലുള്ള മുഖം മാത്രം ഉള്‍പ്പെടുത്തിയ പോസ്റ്ററാണ് പുറത്തു വന്നത്.

അടുത്ത ചിത്രത്തില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് സണ്ണി പറഞ്ഞിരുന്നു. അതിനാല്‍ തന്നെ വണ്‍ നൈറ്റ് സ്റ്റാന്‍ഡില്‍ സണ്ണിയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

[fb_pe url=”https://www.facebook.com/sunnyleone/posts/460638597477624″ bottom=”30″]

(Visited 15 times, 1 visits today)