പന്ത് ചുരണ്ടല്‍ വിവാദo: സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു

0

ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു. ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ കമേന്ററായാണ് താരം തിരിച്ചെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാനല്‍ സെവനുമായി ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്ക്റ്റ് ടീമിന്റെ മത്സര സംപ്രേഷണം ഫോക്‌സ് സ്‌പോര്‍ട്‌സ് സ്വന്തമാക്കിയിരുന്നു. ഇതിന്റെ കമേന്ററി പാനലിലേക്കാണ് സ്മിത്തിനെ ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ചാനല്‍ ഇതുവരെ പ്രതികരണമെന്നും തന്നെ നടത്തിയിട്ടില്ല.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ പര്യടനത്തിലാണ് സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തില്‍ പന്തില്‍ കൃത്രിമം കാണിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്കും കാമറണ്‍ ബെന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തെ വിലക്കുമാണ് ചുമത്തിയിരിക്കുന്നത്.

(Visited 15 times, 1 visits today)