സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറി

0

ഇന്ത്യന്‍ ചെസ്സ് താരം സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ടീം ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറി. ജൂലൈ 26 മുതല്‍ ഇറാനില്‍ നടക്കാനിരുന്ന ടൂര്‍ണമെന്റില്‍ നിന്നാണ് സൗമ്യ പിന്മാറിയത്. മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ശിരോവസ്ത്രം ധരിക്കണമെന്ന ഇറാനിയന്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പിന്മാറാനുളള സൗമ്യയുടെ തീരുമാനം. ഫേസ്ബുക്കിലൂടെയാണ് തന്റെ തീരുമാനം സൗമ്യ അറിയിച്ചത്. ലോക ജൂനിയര്‍ ഗോള്‍ഡ് ചാമ്പ്യനാണ് സൗമ്യ.

തന്റെ വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്നതാണ് ഇറാന്റെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമമെന്നാണ് സൗമ്യ പറയുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, ചിന്തിക്കാനുളള സ്വാതന്ത്ര്യം തുടങ്ങിയ ന്യായമായ അവകാശങ്ങളെ ഇറാന്‍ ലംഘിക്കുകയാണെന്നും സൗമ്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തന്നെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ ചെസ്സ് ഫെഡറേഷനോട് സൗമ്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടില്ല. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് നാല് വരെ ഹംദാനിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

(Visited 104 times, 1 visits today)