പുതിയ വീടുകള്‍ക്ക് സോളാര്‍; വൈദ്യുതി ക്ഷേമ പദ്ധതിയുമായി സര്‍ക്കാര്‍

0

പുതിയതായി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത മൂന്നു വര്‍ഷത്തിനുളളില്‍ നടപ്പാക്കുന്ന അഞ്ച് പദ്ധതികള്‍ കോര്‍ത്തിണക്കിയുളള ഊര്‍ജ്ജകേരളാ മിഷന്‍ പ്രഖ്യാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലും സോളാര്‍ സ്ഥാപിക്കാന്‍ താല്‍പര്യമില്ലാത്ത നിലവിലുളള വീടുകളിലും കെ.എസ്.ഇ.ബി സോളാര്‍ സ്ഥാപിക്കും. പുതിയ വീടുകളിലെ സോളാര്‍ വൈദ്യുതി കെ.എസ്.ഇ.ബി എടുത്ത് പകരം വൈദ്യുതി നല്‍കും. ഈ നടപടിയിലൂടെ 500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 110 മെഗാവാട്ടാണ് സോളാര്‍ ഉല്‍പാദനം. 2021-ല്‍ അത് ആയിരം മെഗാവാട്ടായി ഉയര്‍ത്തും.

സോളാര്‍ വൈദ്യുതിയുടെ ‘സൗര പദ്ധതി’, വീടുകളില്‍ എല്‍.ഇ.ഡി ലൈറ്റുകളാക്കി മാത്രമാക്കാന്‍ ലക്ഷ്യമിട്ടുളള ‘ഫിലമെന്റ് രഹികേരളം’ സുരക്ഷിതമായ വിതരണ ശൃംഖല ഉറപ്പുവരുത്താന്‍ 4035.57 കോടിരൂപയുടെ ‘ദ്യുതി 2021’ .10,000 കോടി രൂപയുടെ ‘ട്രാന്‍സ്ഗ്രിഡ് 2.0’ വൈദ്യുതി സുരക്ഷാബോധവല്‍ക്കരണപദ്ധതിയായ ‘ഇ സേഫ്’ എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

(Visited 77 times, 1 visits today)