ഷാരുഖ് ഖാനെ കാണാൻ സാധിച്ചില്ല ; യുവാവ് സ്വയം കഴുത്തറത്തു

0

ബോളിവുഡ് കിങ് ഷാരൂഖ് ഖാനെ കാണാൻ സാധിക്കാത്തതിലുള്ള മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു.മുംബൈയിൽ ഷാരൂഖിന്റെ വസതിക്കു മുമ്പിലായിരുന്നു സംഭവം അരങ്ങേറിയത്. കൊൽക്കത്ത സ്വദേശി മുഹമ്മദ് സാലിം എന്നയാളാണ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.കഴിഞ്ഞ ദിവസം 53ാം ജന്മദിനം ആഘോഷിച്ച ഷാരൂഖിനെ കാണാൻ സാലിം ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് മന്നത്തിലെ വസതിക്കു മുന്നിൽ തടിച്ചു കൂടിയത്. എന്നാൽ മൂന്നു മണിക്കൂറോളം സാലിം ഇവിടെ നിന്നെങ്കിലും താരത്തെ കാണാൻ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെ സാലിം സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

(Visited 45 times, 1 visits today)