ജോണ്‍ സീനയ്ക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍

0

ചടങ്ങുകളും സംഭാഷണങ്ങളും എല്ലായ്‌പ്പോഴും രസകരമാക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സിനിമാ രംഗത്തെ ഒരു നടനാണ് ഷാരൂഖ് ഖാന്‍. മിക്കപ്പോഴും വളരെ സരസമായി സംസാരിക്കുന്ന ഷാരൂഖിന്റെ ചില വാചകങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അങ്ങനെ പറഞ്ഞ ഒരു കാര്യമാണ് അമേരിക്കന്‍ പ്രൊഫഷണല്‍ റെസ്ലറും ടിവി അവതാരകനുമായ ജോണ്‍ സീനയുടെ മനസ്സും പിടിച്ചടക്കിയത്. അദ്ദേഹം ഉടനെ തന്നെ ആ വാക്കുകള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.


തന്റെ വാക്കുകള്‍ ട്വീറ്റിലൂടെ ലോകം മുഴുവന്‍ എത്തിച്ച ജോണ്‍ സീനയെ അഭിനന്ദിക്കാനും ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ മറന്നില്ല. നല്ലതിനെ പ്രചരിപ്പിക്കുന്ന എന്റെ സുഹൃത്തിന് നന്ദി. താങ്കളെ വീരനായകനായി കാണുന്ന കുട്ടികള്‍ക്ക് അത് പ്രചോദമാകുമെന്നത് പ്രധാനമാണെന്നായിരുന്നു ഷാരൂഖിന്റെ മറുപടി. ട്വിറ്ററില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ലോകത്തിലെ തന്നെ പ്രമുഖരില്‍ ഒരാളാണ് ഷാരൂഖ്. 36 മില്യണ്‍ ഫോളോവേഴ്‌സാണ് ഷാരൂഖിനുള്ളത്.

ടെഡ് ടോക് ഷോയില്‍ ഷാരൂഖ് പറഞ്ഞ വാക്കുകളാണ് ജോണ്‍ സീന ട്വീറ്റ് ചെയ്തത്. ആ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

സമ്പത്തിനോ ദാരിദ്ര്യത്തിനോ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ അത്ഭുതകരമാക്കാനോ യാതനകുറയ്ക്കാനോ ആവില്ല.
ഷാരൂഖ് ഖാന്‍