14ാം വയസ്സില്‍ തട്ടികൊണ്ടുപോയി, 12 വര്‍ഷം ലൈംഗീക അടിമയായി; എട്ടുതവണ ഗര്‍ഭഛിത്രം നടത്തിയ യുവതി പറയുന്നു

0

പന്ത്രണ്ട് വര്‍ഷം ലൈംഗിക അടിമയായി കഴിയേണ്ടി വന്ന പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം. പതിനാലാം വയസിലാണ് ഒരു സംഘം ആളുകള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. പന്ത്രണ്ടു വര്‍ഷം അവളെ ലൈംഗിക അടിമയാക്കി ക്രൂരമായി പീഡിപ്പിച്ചു. ഇതിനിടെ എട്ടു പ്രാവശ്യം ഗര്‍ഭഛിത്രം നടത്തുകയും ചെയ്തു. ഇംഗ്ലീഷ് സംസാരിക്കുവാന്‍ യുവതിയെ സംഘം അനുവദിച്ചിരുന്നില്ല. ഇസ്ലാമിക രീതിയിലുള്ള വസ്ത്രധാരണമായിരുന്നു.

ഇതിനിടെ രണ്ട് വിവാഹങ്ങള്‍ക്ക് യുവതി നിര്‍ബന്ധിതയായി. ഇവിടെയും ലൈംഗിക അടിമ തന്നെയായിരുന്നു. ഓരോ ദിവസവും മണിക്കൂറുകളോളം സമയം ഭക്ഷണം പാകം ചെയ്യുകയും വൃത്തിയാക്കുകയും തുണികള്‍ കഴുകുകയും ചെയ്തിരുന്നുവെന്ന് യുവതി വെളിപ്പെടുത്തുന്നു. ഒരു വിധത്തിലാണ് താന്‍ അവരില്‍ നിന്നും രക്ഷപ്പെട്ടതെന്നും യുവതി പറയുന്നു. 2005ല്‍ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് യുവതിയെ തട്ടിക്കൊണ്ട് പോകുന്നത്. അതും വെറും 14 വയസ് മാത്രം പ്രായമുള്ളപ്പോള്‍. കാറില്‍ എത്തിയയാള്‍ സാറ(യഥാര്‍ത്ഥ പേരല്ല)യെ കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. സംഘത്തിന്റെ തലവനായിരുന്നു അയാള്‍ എന്ന് സാറ പറയുന്നു. വീടിന്റെ മുന്നില്‍ വെച്ചായിരുന്നു സംഭവം. സാറയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണത്തിന് തയ്യാറായിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.

സംഘത്തിന്റെ പീഡനത്തെത്തുടര്‍ന്ന് എട്ടു തവണ ഗര്‍ഭിണിയായ സാറയെ ആ എട്ടു തവണയും ഗര്‍ഭഛിത്രത്തിന് വിധേയയാക്കി. ഇതില്‍ മൂന്നെണ്ണം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലായിരുന്നു. ഇത്തരത്തില്‍ ഞെട്ടിക്കുന്ന ക്രൂരതകളാണ് സാറയ്ക്ക് അനുഭവിക്കേണ്ടി വന്നത്. നിശ്ചിത ഇടവേളകളില്‍ ഇടവെട്ട് സംഘം വീട് മാറിക്കൊണ്ടിരുന്നു. മാത്രമല്ല ഫോണ്‍ ഉപയോഗിക്കുന്നതിനും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനും സംഘം സാറയെ വിലക്കി. തന്നെ നിര്‍ബന്ധിച്ച് ഖുറാന്‍ വായിപ്പിക്കുമായിരുന്നുവെന്നും യുവതി പറഞ്ഞു. ഇംഗ്ലീഷ് സംസാരിക്കാന്‍ അുമതിയില്ലായിരുന്നു. പാകിസ്താനി ഭാഷകള്‍, ഉറുദു, പഞ്ചാബി ഭാഷകള്‍ സംസാരിക്കാന്‍ മാത്രമാണ് അനുവാദം ഉണ്ടായിരുന്നത്.

ഒരിക്കല്‍ ജെറി എന്നയാള്‍ തന്നെ വിവാഹം ചെയ്തുവെന്ന് യുവതി പറഞ്ഞു, ഒരു ഇസ്ലാമിക വെഡ്ഡിംഗ് സര്‍ട്ടിഫിക്കറ്റും കാണിച്ചു. എന്നാല്‍ 2012ല്‍ വിവാഹ ബന്ധം അവസാനിപ്പിക്കുകയും മുമ്പ് കണ്ടിട്ടില്ലാത്ത ഒരാളുമായി വിവാഹം കഴിപ്പിക്കുകയും ചെയ്തു. വിവാഹ ദിവസം തന്നെ ഇയാള്‍ തന്നെ ബലാത്സംഗം ചെയ്തു. അവിടെ നിന്നും താന്‍ രക്ഷപ്പെടുന്ന ദിവസം വരെ ബലാത്സംഗത്തിനിരയായിരുന്നെന്നും സാറ പറയുന്നു.

(Visited 229 times, 1 visits today)