ലോകത്ത് ഏറ്റവുമധികം ഭക്ഷണം പാഴാക്കുന്ന രാജ്യം സൗദി

0

ലോകത്ത് ഏറ്റവുമധികം ഭക്ഷണം പാഴാക്കുന്ന രാജ്യം സൗദി
അറേബ്യയാണെന്ന് റിപ്പോർട്ട്. പ്രതിവർഷം എൺപത്തിയെണ്ണായിരം കോടി രൂപയ്ക്കുള്ള എൺപത്തിമൂന്ന് ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ സൗദിയിലെ ജനങ്ങൾ പാഴാക്കുന്നുവെന്നാണ് കാർഷികമന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതായത്‌ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും പാഴാക്കുന്നതായി സൗദി കാർഷികമന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യാന്തരതലത്തിൽ ഒരാൾ പ്രതിവർഷം പാഴാക്കുന്നത് ശരാശരി 115 കിലോഗ്രാം ഭക്ഷണമാണ്. എന്നാൽ, സൗദിയിൽ 250 കിലോഗ്രാമിന് മുകളിലാണ്. റസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് പുറമേ വിവാഹപാർട്ടികൾ, മറ്റ് വിരുന്നുകൾ എന്നിവിടങ്ങളിലാണ് ഭക്ഷണം ഏറ്റവുമധികം പാഴാക്കുന്നത്. ഒരുവർഷത്തിനിടെ ജിദ്ദയിലെ ഫുഡ് കോർട്ടിൽ 1.44 ലക്ഷം ആളുകള്‍ക്കുളള 49 ടണ്‍ ഭക്ഷണം പാഴാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.അതേസമയം, ഭക്ഷണം പാഴാക്കുന്നതിനെതിരെ നിയമനിർമാണത്തിനൊരുങ്ങുകയാണ് സൗദി സർക്കാർ.ഭക്ഷണം പാഴാക്കുന്ന ഹോട്ടലുകൾ, വ്യക്തികൾ എന്നിവയ്ക്ക് പിഴ ഈടാക്കുന്നതാണ് നിയമത്തിലെ വ്യവസ്ഥ. കരടുനിയമം ഈ മാസംതന്നെ പരിഗണനയിൽ വരുമെന്നാണ് കരുതുന്നത്. അതിനൊപ്പം ബോധവർക്കരണ ക്യാംപെയിനുകളും സംഘടിപ്പിക്കും.

(Visited 96 times, 1 visits today)