ശക്തിമാനെ കൊന്ന കേസില്‍ ബിജെപി എംഎല്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുന്നു

0

ഉത്തരാഖണ്ഡ് പോലീസ് കുതിരയായ ശക്തിമാനെ തല്ലിക്കൊന്ന സംഭവത്തില്‍ ബിജെപി എംഎല്‍എക്കെതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മുസോറി എംഎല്‍എ ഗണേഷ് ജോഷിക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്.

2016 മാര്‍ച്ച് 14നാണ് കേസിനാസ്പദമായ സംഭവം. കുതിരയുടെ കാലുകള്‍ എംഎല്‍എ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ആക്രമത്തിനുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.

മൂന്ന് ദിവസങ്ങള്‍ക്ക് ചികിത്സയ്ക്ക് ശേഷം കുതിര ചാകുകയായിരുന്നു. കാലുകള്‍ക്ക് ഗുരുതരമായ പരിക്കാണ് ശക്തിമാന് ഉണ്ടായത്. ഈ കേസാണ് പിന്‍വലിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടത്.