ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ല; ആർ എസ് എസ്

0

ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്ന് ആർ.എസ്.എസ്. ഇന്ന് നാഗപൂരിൽ സമാപിച്ച ആർ.എസ്.എസ് സമമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഹിന്ദുമതത്തെ വീണ്ടും വിഭജിക്കുന്ന നീക്കത്തെ പിന്തുണക്കാനാവില്ലെന്നും ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകാൻ കഴിയില്ലെന്നുമാ‍ണ് ആർ.എസ്.എസ് നിലപാട്.

എന്നാൽ കർണാടകത്തിലെ സിദ്ധരാമയ്യ സർക്കാർ ലിംഗായത്തുകൾക്ക് ന്യൂനപക്ഷപദവിയും പ്രത്യേക മതവിഭാഗമെന്ന പരിഗണനയും നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതേക്കുറിച്ച് പഠിക്കാനായി ഹൈകോടതിയിൽ നിന്നും റിട്ടയർ ചെയ്ത നാഗമോഹൻദാസ് ചെയർമാനായി സർക്കാർ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്നായിരുന്നു കമീഷൻ ശിപാർശ ചെയ്തത്. ഈ ശിപാർശ അംഗീകരിച്ച് അനുമതിക്കായി കേന്ദ്രസർക്കാരിന് അയച്ചുകൊടുക്കാനാണ് സംസ്ഥാന സർക്കാരിൻെറ തീരുമാനം.

എന്നാൽ, വിഷയത്തിൽ ലിംഗായത്ത് സമുദായക്കാരുടെ ഇടയിൽ പോലും സമവായം ഇല്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും. വീരശൈവർക്ക് വീരശൈവ ലിംഗായത്ത് എന്ന പേരിലുള്ള പ്രത്യേക വിഭാഗമായി തങ്ങളെ അംഗീകരിക്കണമെന്നാണ് ആവശ്യം. വീരശൈവർ ഹിന്ദു വേദപാരമ്പര്യത്തിന്‍റെ കണ്ണികളാണെന്നും തങ്ങൾ വൈദിക പാരമ്പര്യത്തിനെതിരാണെന്നും ലിംഗായത്തുകൾ പറയുന്നു.

(Visited 57 times, 1 visits today)