ഇന്ത്യയിലെ 81% മുഖ്യമന്ത്രിമാരും കോടീശ്വരന്‍മാര്‍; പട്ടികയില്‍ പിണറായി വിജയനും

0

ഇന്ത്യയിലെ 81 ശതമാനം മുഖ്യമന്ത്രിമാരും കോടിപതികളെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, നാഷണല്‍ ഇലക്ഷന്‍ വാച്ച്‌ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിമാരുടെ ക്രിമിനല്‍ പശ്ചാത്തലവും റിപ്പോര്‍ട്ട് അന്വേഷിക്കുന്നു.

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യന്‍. 177 കോടിയുടെ സ്വത്തുക്കളാണ് നായിഡുവിനുള്ളത്. രണ്ടാം സ്ഥാനത്ത് അരുണാചല്‍ പ്രദേശ് മുഖ്യന്‍ പെമ ഖണ്ഡുവാണ്, 129 കോടി. മൂന്നാം സ്ഥാനത്തുള്ള പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ സ്വത്ത് 48 കോടിയാണ്.

കേരള മുഖ്യമന്ത്രി പിണറായി വിജയനും കോടീശ്വരന്‍മാരുടെ പട്ടികയിലുണ്ട്. 1.07 കോടിയാണ് ഇദ്ദേഹത്തിന്റെ സ്വത്ത്. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ് ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി. 26 ലക്ഷമാണ് സ്വത്ത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് 30 ലക്ഷവും, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് 55 ലക്ഷവുമാണ് സ്വത്ത്.

31 മുഖ്യമന്ത്രിമാരില്‍ 11 പേര്‍ക്ക് ക്രിമിനല്‍ കേസുകളുണ്ട്. ബിഹാര്‍ മുഖ്യന്‍ നിതീഷ് കുമാറിന് കൊലപാതക കേസുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ 11 കേസുകളാണുള്ളത്.

(Visited 170 times, 1 visits today)