രവിശാസ്ത്രി പരിശീലകന്‍ : ഇന്ത്യന്‍ ടീമിന് സുവര്‍ണകാലം വരുന്നു.

0

അഭ്യൂഹങ്ങള്‍ക്കെല്ലാം വിട. ഇന്ത്യയുടെ പുതിയ കോച്ചായി മുന്‍ ഇന്ത്യന്‍ ടീമംഗം രവി ശാസ്ത്രിയെ പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗിനേയും ഓസീസ് താരവും സണ്‍ റൈസസ് ഹൈദ്രാബാദ് കോച്ച് ടോം മൂഡിയെയും പിന്തള്ളിയാണ് ശാസ്ത്രിയുടെ കോച്ചാകുന്നത്. നേരത്തെ ടീം ഇന്ത്യയുടെ ഡയറക്ടറായിരുന്നു രവി ശാസ്ത്രി.

മുംബൈ വാംഖെഡെ സ്റ്റേഡിയത്തിലാണ് പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം നടന്നത്. സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് അപേക്ഷകരുമായി അഭിമുഖം നടത്തിയത്. സച്ചിന്‍ സ്‌കൈപ് വഴിയാണ് അഭിമുഖത്തിന്റെ ഭാഗമായത്.
പത്ത് പേര്‍ അപേക്ഷ നല്‍കിയെങ്കിലും അഞ്ചു പേരെ മാത്രമെ ഉപദേശക സമിതി അഭിമുഖത്തിന് ക്ഷണിച്ചുള്ളു. രവി ശാസ്ത്രി, വീരേന്ദര്‍ സെവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ലാല്‍ ചന്ദ് രജ്പുത് എന്നിവരുമായി ഉച്ചക്ക് തുടങ്ങിയ അഭിമുഖം വൈകുന്നേരമാണ് അവസാനിച്ചത്. ഓരോരുത്തരോടും രണ്ടു മണിക്കൂര്‍ സമയത്തോളം ചര്‍ച്ച നടത്തി. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ലണ്ടനില്‍ തങ്ങുന്ന രവി ശാസ്ത്രി സ്‌കൈപ് വഴിയാണ് അഭിമുഖത്തിന് എത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലും ടി20യിലും ടീം ഡയറക്ടറായിരുന്നു രവിശാസ്ത്രി. ശാസ്ത്രിയെ പരിശീലകനാക്കണമെന്ന് കോഹ്ലി ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ വിവിഎസ് ലക്ഷമണിനെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും അറിയിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

(Visited 7 times, 1 visits today)