റിപ്പോ നിരക്ക്​ കൂട്ടി ആർ.ബി.​െഎയുടെ വായ്​പ നയം

0

റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരിക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു. 6.25 ശതമാനത്തില്‍നിന്ന് 6.50ശതമാനമായാണ് വര്‍ധന. വാണിജ്യ ബാങ്കുകൾക്ക്​ ആർ.ബി.​െഎ നൽകുന്ന വായ്​പക്ക്​ ചുമത്തുന്ന പലിശയാണ്​ റിപ്പോ .അതേ സമയം, എം.എസ്​.എഫ്​ നിരക്ക്​ 6.75 ശതമാനത്തിൽ തുടരും.മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്.നാലുവര്‍ഷത്തിനുശേഷം കഴിഞ്ഞ ജൂണിലാണ് റിപ്പോ നിരക്കില്‍ കാല്‍ശതമാനം വര്‍ധനവരുത്തിയത്. റിപ്പോനിരക്ക്​ വർധന ഭവന-വാഹന വായ്​പ പലിശനിരക്കുകൾ ഉയരുന്നതിനും കാരണമാകും.റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമാണ്. സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്എല്‍ആര്‍ 19.5 ശതമാനത്തിലും തുടരും.

(Visited 37 times, 1 visits today)