’ശങ്ക’ക്കിടയില്‍ രാഹുല്‍ ഗാന്ധി ചെന്ന് കയറിയത് സ്ത്രീകളുടെ ശൗചാലയത്തില്‍

0

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓരോ പ്രവൃത്തിക്കും വലിയ വാര്‍ത്താ പ്രാധാന്യമാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ ഗുജറാത്തി വായിക്കാനറിയാതെ സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയതാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ ദിവസം രാഹുല്‍ ഉദ്ദേപുര്‍ ജില്ലയിലെ ഛോട്ടയില്‍ നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് കണ്ണില്‍പെട്ട ഒരു ശൗചാലയത്തിന് അരികിലേക്ക് നീങ്ങുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ ശൗചാലയം എന്ന് അവിടെ ഗുജറാത്തിയില്‍ എഴുതിവെച്ചിരുന്നുവെങ്കിലും ഇത് വായിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയാത്തതാണ് ശൗചാലയം മാറിക്കയറിപ്പോവാന്‍ കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

എന്നാല്‍ അബദ്ധം മനസിലായ അദ്ദേഹം ഉടന്‍ തന്നെ തിരിച്ചിറങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും നര്‍മം നിറഞ്ഞ വാക്കുകളിലൂടെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

പ്രസംഗത്തിലൂടെ ആളുകളെ ചിരിപ്പിച്ച രാഹുല്‍ ഗന്ധി തന്റെ സ്വന്തം അക്കിടികൊണ്ട് പ്രവര്‍ത്തകരെ ശരിക്കും ചിരിപ്പിച്ചുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

രാഹുല്‍ഗാന്ധി ശൗചാലയത്തെ കുറിച്ച് എന്തെങ്കിലും പറയുമെന്ന് ഉദ്ദേശിച്ച് പുറത്ത് കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം അനുഭവം വിശദീകരിച്ച് കൊടുക്കേണ്ടിയും വന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്.