പിഎന്‍ബി തട്ടിപ്പ്: പ്രതിസന്ധി മറികടക്കാനുള്ള കഴിവ് ബാങ്കിന് ഉണ്ടെന്ന് സുനില്‍ മേത്ത

0

പ്രതിസന്ധികള്‍ മറികടക്കാനുള്ള കഴിവ് പഞ്ചാബ് നാഷണല്‍ ബാങ്കിനുണ്ടെന്ന് എംഡി സുനില്‍ മേത്ത. തട്ടിപ്പിനെ സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാരിനെ വിവരം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പ് കണ്ടെത്തിയത് ബാങ്ക് തന്നെയാണ്. ഈ ഇടപാടില്‍ ഇതുവരെ 286 കോടി രൂപ ബാങ്കിന് നഷ്ടമുണ്ടായെന്നും സുനില്‍ മേത്ത പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

(Visited 62 times, 1 visits today)