2018ലെ അവസാന തമാശ, പ്രൃഥ്വിയുടെ ഒടിയനിസം!!

0

ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ് ഉണ്ടെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പ്രഖ്യാപനം നടത്തിയ പൃഥ്വിരാജിന് പരിഹാസം. വലിയ പ്രതീക്ഷ നല്‍കിയ സംഭവം ‘ഒടിയനിസം” ആയിപ്പോയെന്നാണ് വമര്‍ശനം.

അമിത പ്രതീക്ഷയുടെ ഭാരം ഇറക്കി വച്ച് നോക്കിയാല്‍ നല്ലൊരു അനൗണ്‍സ്മെന്‍റെ ന്ന് ചിലര്‍ പറയുന്നു. ഇതിനാണോ ഇത്രയും ഹൈപ്പ് കൊടുത്തതെന്നായിരുന്നു പലരുടെയും ചോദ്യം. 2018ലെ അവസാന തമാശയെന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇക്കൂട്ടത്തിലൂണ്ട്.

രജനികാന്തിന്‍റെ പുതിയ ചിത്രം പേട്ട കേരളത്തില്‍ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് ആയിരിക്കും എന്നതായിരുന്നു സര്‍പ്രൈസായി പൃഥ്വിരാജ് അവതരിപ്പിച്ചത്. മാജിക് ഫ്രെയിംസിനോട് ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡന്‍ഷന്‍ പേട്ട വിതരണം ചെയ്യുന്നത്. കേരളത്തിലെ 200 ല്‍ പരം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

പൃഥ്വിരാജ് ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ് കാത്തിരിപ്പുണ്ടെന്ന് ഫേസ്ബുക്ക് ലൈവിലൂടെ രാവിലെ അറിയിച്ചിരുന്നു. തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് സര്‍പ്രൈസ് അനൗണ്‍സ്‌മെന്‍റ് പൃഥ്വി നടത്തിയത്.

ഫേസ്ബുക്ക് ലൈവില്‍ പൃഥ്വി തന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറിന്‍റെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ‘ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇനി നാലു ദിവസത്തെ പാച്ചപ്പ് വര്‍ക്കുകള്‍ മാത്രമാണ് ശേഷിക്കുന്നത്.

ലക്ഷദ്വീപിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. ലക്ഷദ്വീപിലേയ്ക്ക് ഇപ്പോള്‍ പോകാന്‍ കഴിയാത്തതു കൊണ്ടാണ് ചിത്രീകരണം നീണ്ടുപോയത്. ജനുവരി മധ്യത്തോടെ അത് പൂര്‍ത്തിയാകും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഡബ്ബിങ്ങും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്’ പൃഥ്വി പറഞ്ഞു.

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് പേട്ട. തലൈവരുടെ ത്രസിപ്പിക്കുന്ന ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വേഷമിടുന്നത്.

നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാളത്തിന്റെ പ്രിയനടന്‍ മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജനുവരി 10 ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രം തിയേറ്ററുകളിലെത്താനിരിക്കെ, പരിഹാസമാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ് പേട്ട.

(Visited 208 times, 1 visits today)