പ്രണവിന്റെ ഇരുപത്തൊന്നാംനൂറ്റാണ്ടിന്റെ പൂജ കഴിഞ്ഞു

0

ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ടു. രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മാണം. നോട്ട് എ ഡോണ്‍ സ്റ്റോറി എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

പേരിലും പ്രമേയത്തിലുമൊല്ലാം കൗതുകമൊളിപ്പിച്ചാണ് ചിത്രത്തിന്റെ വരവ്. ഇരുപതാം നൂറ്റാണ്ടെന്ന മോഹന്‍ലാലിന്റെ പഴയ ഹിറ്റ് സിനിമയുമായി പേരില്‍ അല്‍പം സാമ്യം ഉണ്ടെങ്കിലും ഇത് ആ ചിത്രത്തിന്റെ പുതിയ രൂപമായിരിക്കില്ല. ലാലിന്റെ കരിയര്‍ ഗ്രാഫുയര്‍ത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് കെ.മധുവായിരുന്നു.

  

ചിത്രത്തിന്റെ പൂജ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ ഇന്ന് നടന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ക്യാമറ അഭിനന്ദ് രാമാനുജന്‍. ചിത്രത്തിന്റെ പൂജ ചടങ്ങ് താരനിബിഡമായിരുന്നു. പൂജയില്‍ മോഹന്‍ലാലും സുചിത്രയും പങ്കുചേര്‍ന്നു.

രാമലീലയ്ക്കുശേഷം അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന സിനിമ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്. ഗോവയിലും കൊച്ചിയിലുമായാണ് ഷൂട്ടിങ് പൂര്‍ത്തിയാവുക.