കിസാൻ മാർച്ച്​: പോ​രാട്ടങ്ങൾക്കുള്ള പ്രചോദനമെന്ന്​ മുഖ്യമന്ത്രി

0

മ​ഹാ​രാ​ഷ്​​ട്ര​യി​ലേ​ത്​ മ​ണ്ണി​​െൻറ മ​ക്ക​ളാ​യ അ​ടി​സ്ഥാ​ന​വ​ർ​ഗ​ത്തി​​െൻറ സ​മ​ര​മാണെ​ന്നും ഈ ​സ​മ​രം വി​ജ​യി​ച്ചേ മതി​യാ​വൂ എ​ന്ന ഇ​ന്ത്യ​യു​ടെ ആ​ഗ്ര​ഹ​മാ​ണ് സ​ഫ​ല​മാ​യ​െ​ത​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.ഈ സ​മ​ര​വി​ജ​യം പു​തി​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കു​ള്ള പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു.

ഉ​ദാ​ര​വ​ത്ക​ര​ണം മൂ​ലം നാ​ലു​ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​രാ​ണ് ര​ണ്ടു വ്യാ​ഴ​വ​ട്ട കാ​ല​ത്തി​നി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. അ​തി​ൽ​ത​ന്നെ വ​ലി​യൊ​രു ശ​ത​മാ​നം മ​ഹാ​രാ​ഷ്​​ട്ര​യി​ൽ​നി​ന്നാ​ണ്. ഇ​നി ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കും ആ​ത്മ​ഹ​ത്യ മാ​ത്ര​മാണ് പോം​വ​ഴി എ​ന്ന തോ​ന്ന​ലി​ൽ​നി​ന്നാ​ണ് ഈ ​സ​മ​രം ഉ​യ​ർ​ന്നു​വ​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി സ​മ​രം തു​ട​ങ്ങി​യി​ട്ട്.
പ​ലപ്പോ​ഴാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ഴ്വാ​ക്കു​ക​ളാ​യ​പ്പോ​ഴാ​ണ് അ​വ​ർ മ​ഹാ​ന​ഗ​ര​ത്തി​ലേ​ക്ക് മാ​ർ​ച്ച് ചെയ്ത​ത്.

ന​വ‌ ഉ​ദാ​ര​സാ​മ്പ​ത്തി​ക​ന​യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി സാ​മ്രാ​ജ്യ​ത്വ​വി​രു​ദ്ധ​മാ​യ രാ​ജ്യ​ത്തി​​െൻറ ച​രി​ത്ര​ത്തെ ത​ള്ളി​ക്ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന സ​ർ​ക്കാ​റു​ക​ൾ​ക്കെ​തി​രെ സ്വാ​ഭാ​വി​ക​മാ​യു​മു​ണ്ടാ​കു​ന്ന പ്ര​തി​ഷേ​ധ​മാ​ണ് മും​ബൈ​യി​ലെ ആ​സാ​ദ് മൈതാ​നി​യി​ൽ ന​ട​ന്ന​െ​ത​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​രു​ന്നൂ​റോ​ളം കി​ലോ​മീ​റ്റ​ർ താ​ണ്ടി മും​ബൈ​യി​ലെ​ത്തി​യ ല​ക്ഷ​ത്തോ​ളം ക​ര്‍ഷ​ക​ര്‍ക്കും ആ​ദി​വാ​സി​ക​ള്‍ക്കും ജാ​തി-​മ​ത-​ദേ​ശ ഭേ​ദ​മ​ന്യേ മും​ബൈ ജ​ന​ത വ​ലി​യ പി​ന്തു​ണ ന​ൽ​കി​യ​ത് ആ​വേ​ശ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു.

(Visited 6 times, 1 visits today)