‘ഉണ്ണി മുകുന്ദനെ കുടുക്കാന്‍ നോക്കുന്നത് പട്ടാളക്കാരനായ സംവിധായകന്‍’

0

നടന്‍ ഉണ്ണി മുകുന്ദന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് എറണാകുളം സ്വദേശിയും തിരക്കഥാകൃത്തുമായ യുവതി നല്‍കിയ പരാതി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ സംഭവത്തില്‍ തന്നെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണെന്ന് ഉണ്ണി മുകുന്ദന്‍ ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു. തന്നെ ലൈംഗിക പീഡന കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി അടക്കം നാലു പേര്‍ക്ക് എതിരെ ഉണ്ണി മുകുന്ദന്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഈയവസരത്തിലാണ് പ്രസ്തുത വിഷയത്തില്‍ അഭിപ്രായ പ്രകടനമവുമായി പ്രമുഖ വാരികയിലൂടെ ഒരു ലേഖകന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ കാര്യത്തില്‍ സത്യം എത്രയുണ്ടെന്ന് ഇനിയും തെളിഞ്ഞിട്ടില്ലെന്ന് പറയുന്ന അദ്ദേഹം ഉണ്ണിയെ മനഃപൂര്‍വം കുടുക്കാന്‍ വേണ്ടി ഒരു സംവിധായകനാണ് നടിയെ ഈ വേഷം കെട്ടിച്ച് അയച്ചതെന്നും പറഞ്ഞു കേള്‍ക്കുന്നതായും എഴിതിയിട്ടുണ്ട്. പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള സംവിധായകനും ഉണ്ണി മുകുന്ദനും മുമ്പൊരിക്കല്‍ ഏറ്റു മുട്ടിയിട്ടുമുണ്ട്.

ആ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെ, ഉണ്ണി മുകുന്ദനുമായി വാക്കുതര്‍ക്കമുണ്ടാവുകയും ദേഷ്യത്തില്‍ ഉണ്ണി മുകുന്ദന്‍ സംവിധായകനെ അടിക്കുകയും ചെയ്തിരുന്നു. ആ അടിയില്‍ തനിക്കൊരു ഖേദപ്രകടനവും നടത്താനില്ല എന്ന് പറഞ്ഞ ഉണ്ണി മുകുന്ദനോട് താന്‍ പൂര്‍ണ്ണമായും ക്ഷമിച്ചിരിക്കുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്. അതിന്റെ പ്രതികാരമാണ് ഇപ്പോള്‍ പ്രസ്തുത സംവിധായകന്‍ തീര്‍ത്തതെന്ന രീതിയിലാണ് അവരോടെല്ലാം അടുത്തു നില്‍ക്കുന്നവരുടെ സംസാരം. ഉണ്ണി മുകുന്ദന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ ലഭിക്കണം. അതല്ല അയാളെ കുടുക്കിയതാണെങ്കില്‍ അതിനു കാരണക്കാരായവരും ശിക്ഷിക്കപ്പെടണമെന്നും ലേഖകന്‍ വ്യക്തമാക്കുന്നു.

(Visited 115 times, 1 visits today)