പൗരത്വ ബില്ലിനെതിരെ ബഹളം; രാജ്യസഭ നിറുത്തി വച്ചു

0

പൗരത്വ ബില്ലിനെതിരെ രാജ്യസഭയിൽ ബഹളം. പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധിച്ചതോടെ സഭ 12 മണിവരെ നിറുത്തി വച്ചു. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം കനക്കുന്നതിനിടെ പൗരത്വ ബില്‍ ലോക് സഭ ഇന്നലെ പാസാക്കിയിരുന്നു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ന്യൂനപക്ഷങ്ങള്‍, ഹിന്ദുക്കള്‍, സിക്ക്, ബുദ്ധമതം, ജൈനന്‍മാര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 1985ലെ പൗരത്വ നിയമത്തെ ഭേദഗതി ചെയ്യാന്‍ തീരുമാനമായത്.

1971-ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറി എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. സര്‍ക്കാരിന്റെ നീക്കം 1985 അസ്സം ഉടമ്പടിയുടെ ലംഘനമാണെന്ന് പ്രതിപക്ഷ കക്ഷികളടക്കം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

അതേസമയം സാമ്പത്തിക സംവരണ ബില്ല് രാജ്യസഭയിൽ വച്ചു. ബില്ലിന്മേൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചർച്ച നടക്കും.

(Visited 1 times, 1 visits today)