വേണമെങ്കില്‍ ഓണ്‍ലൈനായി വിമാനവും വാങ്ങാം ! വിലപറഞ്ഞവരില്‍ സ്‌കൂള്‍ കുട്ടികളും

0

ഓ​​​​ണ്‍​ലൈ​​​​ൻ ലേ​​​​ല​​​​ത്തി​​​​ൽ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി ചൈ​​​​നീ​​​​സ് വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി. ​​​​ഇ-കൊ​​​​മേ​​​​ഴ്സ് വ​​​​ന്പ​​​​നാ​​​​യ ആ​​​​ലി​​​​ബാ​​​​ബ​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള ടാ​​​​വോ​​​​ബാ​​​​വോ എ​​​​ന്ന ഷോ​​​​പ്പിം​​​​ഗ് സൈ​​​​റ്റു മു​​​​ഖേ​​​​ന​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ. ബോ​​​​യിം​​​​ഗ് 747 എ​​​​ന്ന ര​​​​ണ്ടു വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് എ​​​​സ്എ​​​​ഫ് എ​​​​ന്ന ചൈ​​​​നീ​​​​സ് വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

കോ​​​​ട​​​​തി​​​​യ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ ന​​​​ട​​​​ത്തി​​​​യ പ്ര​​​​ത്യേ​​​​ക ലേ​​​​ലംവി​​​​ളി​​​​യി​​​​ൽ സ്കൂ​​​​ൾ കു​​​​ട്ടി​​​​ക​​​​ൾ​​​​ വ​​​​രെ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ല ​​​​പ​​​​റ​​​​ഞ്ഞ​​​​ത്രേ.. എ​​​​ന്താ​​​​യാ​​​​ലും ഒ​​​​ടു​​​​വി​​​​ൽ 50 മി​​​​ല്യ​​​​ണ്‍ യു​​​​എ​​​​സ് ഡോ​​​​ള​​​​ർ ന​​​​ൽ​​​​കി എ​​​​സ്എ​​​​ഫ് ക​​​​ന്പ​​​​നി വി​​​​മാ​​​​നം വാ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഹോം ​​​​ഡെ​​​​ലി​​​​വ​​​​റി​​​​യു​​​​ണ്ടോ എ​​​​ന്നു സം​​​​ശ​​​​യ​​​​മു​​​​ണ്ടാ​​​​യേ​​​​ക്കും. ഉ​​​​ണ്ട്. എ​​​​സ്എ​​​​ഫി​​​​ന്‍റെ താ​​​​വ​​​​ള​​​​ത്തി​​​​ൽ ര​​​​ണ്ടു വി​​​​മാ​​​​ന​​​​ങ്ങ​​​​ളും എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

(Visited 84 times, 1 visits today)