ഓണസദ്യയിലെ ആരോഗ്യ കാര്യങ്ങള്‍…

0

പോഷകമൂല്യത്തില്‍ കേരളീയ സദ്യയെ വെല്ലാന്‍ മറ്റൊരു സല്‍ക്കാരത്തിനും സാധിക്കില്ല. ധാന്യങ്ങള്‍, പയറ് വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്സ്, പാലുല്‍പന്നങ്ങള്‍ എന്നിവയുടെ രുചികരമായ ഒരു സങ്കലനമാണ് ഓണസദ്യ. ഒരു വ്യക്തിയ്ക്ക് ഒരു ദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും ഒരു നേരത്തേ സദ്യയില്‍ നിന്നു തന്നെ ലഭ്യമാമാകുന്നു.

അന്നജം

തവിടോടുകൂടിയ അരി കൊണ്ടുള്ള ചോറിന് തവിടുകളഞ്ഞ അരിയേക്കാള്‍ പോഷകമൂല്യം കൂടുതലാണ്. തവിടില്‍ ബി കോംപ്ലക്സ്, വിറ്റാമിനുകളും, നാരും കൂടുതലാണ്. തവിടില്‍ ബി കോംപ്ലക്സ്, വിറ്റാമിനുകളും, നാരും കൂടുതലായി അടങ്ങിയിരിക്കും.

മാംസ്യം

സദ്യയിലെ പ്രധാന ഇനമായ പരിപ്പു കറിയിലാണ് മാംസ്യം കൂടുതലായി അടങ്ങിയിരിക്കുക. അതോടൊപ്പം പായസത്തിലെ പാല്‍, നട്സ്, മുതലായവ കൂടി ചേരുമ്പോള്‍ കുട്ടികള്‍ക്ക് സദ്യ ഒരു സമീകൃതാഹാരമായി മാറും.

കൊഴുപ്പ്

സസ്യ എണ്ണകളാണ് സദ്യയിലെ കറികള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. എന്നതിനാല്‍ ആരോഗ്യപരമായി സദ്യ വേറിട്ട് നില്‍ക്കുന്നു. എണ്ണയുടെയും തേങ്ങയുടെയും അളവ് ക്രമീകരിച്ചാല്‍ പ്രമേഹരോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും  കരള്‍, കിഡ്നി സംബന്ധമായ അസുഖമുള്ളവര്‍ക്കും റ്റും സദ്യ ആസ്വാദ്യകരമാകുന്നതാണ്.

വിറ്റാമിനുകള്‍

കാരറ്റ്, മത്തങ്ങ എന്നിവയിലൂടെ വിറ്റാമിന്‍ എയും മറ്റ് പച്ചക്കറികള്‍ വഴി വിറ്റാമിന്‍ ബിയും നടസ്, പയറ് വര്‍ഗങ്ങള്‍, സസ്യഎണ്ണ എന്നിവ ഉപയോഗിക്കുന്നതിനാല്‍ വിറ്റാമിന്‍ ഇയും ലഭ്യമാകുന്നു. നാരങ്ങ, നെല്ലിക്ക എന്നിവ വിറ്റാമിന്‍ സിയുടെ കലവറയാണ്. ഇരുമ്പിന്റെ പ്രധാന സ്രോതസ്സാണ് ശര്‍ക്കര, ധാന്യങ്ങള്‍, പാല്‍, തൈര് തുടങ്ങിയവയുടെ ഉപയോഗം കാത്സ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നു.

നാരുകള്‍

വെള്ളരിക്ക, മത്തങ്ങ, പാവയ്ക്ക, വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുന്ന അവിയല്‍, പച്ചടി, തോരന്‍ എന്നിവ സദ്യയിലെ നാരുകളടങ്ങിയ വിഭവങ്ങളാണ്.

വെള്ളം

ശരിയായ ദഹനപ്രവര്‍ത്തനത്തിനും വായുസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സദ്യയ്ക്ക് ശേഷം ചുക്കുവെള്ളമോ ജീരകവെള്ളമോ കുടിക്കാന്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

സമീകൃതാഹാരം

ഓണസദ്യ സമീകൃതാഹാരമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. എല്ലാത്തരം പച്ചക്കറികളില്‍ നിന്നുമുള്ള പോഷകങ്ങള്‍ ഓണസദ്യയില്‍ വിഭവങ്ങളുടെ നീണ്ടനിര. ഓരോ വിഭവവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ചോറുവിളമ്പിയ ശേഷം ഒഴിക്കുന്ന പരിപ്പിനൊപ്പം പപ്പടവും നെയ്യും. എല്ലാം പരസ്പരപൂരകങ്ങള്‍. ശരീരപോഷണത്തിന് ആവശ്യമായതെല്ലാം ഓണസദ്യയിലുണ്ട്.

(Visited 2 times, 1 visits today)