നസ്രിയയുടെ ബിഗ്‌സ്‌ക്രീന്‍ തിരിച്ചുവരവ് പ്രേതമായോ??

0

അഞ്ജലി മേനോൻ ചിത്രത്തിൽ നസ്രിയ ആത്മാവായി എത്തുന്നു എന്ന് റിപ്പോർട്. പടത്തിന്റെ ആദ്യ പോസ്റ്ററുകൾ ഇറങ്ങിയപ്പോൾ തന്നെ മറാത്തി ചിത്രമായ ഹാപ്പി ജേർണി എന്ന സിനിമയുടെ റീമെയ്ക് ആണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. അതിനെ ശെരിവെക്കും വിധം ആയിരുന്നു അടുത്ത വാർത്ത. അഞ്ജലി അതെ മറാത്തി ചിത്രത്തിൻറെ അവകാശം വാങ്ങിയെന്നത്.

സഹോദരനെ ആപത് ഘട്ടത്തിൽ സഹായിക്കാൻ എത്തുന്ന മരിച്ച സഹോദരിയുടെ ആത്മാവ്. ഇതാണ് മറാത്തി ചിത്രത്തിന്റെ പ്രമേയം. സിനിമയിലെ ഈ സഹോദരി കഥാപാത്രത്തിന്റെ അതെ ലുക്കിലാണ് നസ്രിയ ആദ്യ സോങ്ങിന്റെ ടീസറിൽ പ്രത്യക്ഷ പെട്ടത്. ഇതോടെ ആരാധകർ സംഭവം ശരി വെച്ചു.

എന്തിരുന്നാലും പടം ഇറങ്ങുമ്പോഴേ സത്യവസ്ഥ എന്തെന്ന് ഉറപ്പിക്കാൻ കഴിയൂ. നസ്രിയ നാല് വർഷത്തെ ഇടവേളക്ക് ശേഷം വരുന്നത് കൊണ്ട് തന്നെ പടത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് ചെറുതൊന്നുമല്ല.

(Visited 15 times, 1 visits today)