സ്വകാര്യ-സഹകരണ ആശുപത്രികളിലെ നഴ്സുമാര്‍​ പണിമുടക്കുന്നു

0

സം​സ്​​ഥാ​ന​ത്തെ സ​ഹ​ക​ര​ണ-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്​സു​മാ​രുടെ ഇന്ന്​ പ​ണി​മു​ട​ക്ക്​ ആരംഭിച്ചു. യു​നൈ​റ്റ​ഡ്​ ന​ഴ്​​സ​സ്​ അ​സോ​സി​യേ​ഷ​​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​ണി​മു​ട​ക്കുന്നത്​. ചേ​ര്‍​ത്ത​ല കെ.​വി.​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്​​സു​മാ​രു​ടെ സ​മ​രം ഒ​ത്തു​തീ​ര്‍ക്കു​ക, ശ​മ്ബ​ള പ​രി​ഷ്​ക​ര​ണം ഉ​ട​ന്‍ ന​ട​പ്പാ​ക്കു​ക, ട്രെ​യി​നി സ​മ്ബ്ര​ദാ​യം നി​ര്‍ത്ത​ലാ​ക്കു​ക, പ്ര​തി​കാ​ര ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് അരലക്ഷം നേഴ്​സുമാര്‍​ പ​ണി​മു​ട​ക്കുന്നത്​​​. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഏ​ഴു​വ​രെയാണ്​ സമരം

നി​രാ​ഹാ​ര സ​മ​രം അ​നു​ഷ്ഠി​ക്കു​ന്ന യു.​എ​ന്‍.​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ജ​ന​പാ​ല്‍ അ​ച്യു​ത​ന് ഐ​ക്യ​ദാ​ര്‍ഢ്യ​വു​മാ​യി പ​ണി​മു​ട​ക്കു​ന്ന ന​ഴ്​സു​മാ​ര്‍ ചേ​ര്‍ത്ത​ല​യി​ലെ സ​മ​ര​പ​ന്ത​ലി​ല്‍ സം​ഗ​മി​ക്കും. നി​രാ​ഹാ​ര സ​മ​രം ചൊ​വ്വാ​ഴ്ച ആ​റ് ദി​വ​സം പി​ന്നി​ട്ട​തോ​ടെ സു​ജ​ന​പാ​ലി​​െന്‍റ ആ​രോ​ഗ്യം കൂ​ടു​ത​ല്‍ മോ​ശ​മാ​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല ഭ​ര​ണ​കൂ​ട​മോ, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രോ സു​ജ​ന​പാ​ലി​നെ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യി​ട്ടി​ല്ല. കെ.​വി.​എം ന​ഴ്​സി​ങ്​ സ​മ​രം 180 ദി​വ​സം പി​ന്നി​ടു​ക​യാ​ണ്.

ന​ഴ്സു​മാ​രു​ടെ ശ​മ്ബ​ള​പ​രി​ഷ്​ക​ര​ണ ന​ട​പ​ടി​ക​ള്‍ വൈ​കു​ക​യും സ​ര്‍ക്കാ​റി​​െന്‍റ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും ശ്ര​ദ്ധ മാ​റി​പ്പോ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ്​ സം​സ്​​ഥാ​ന​ത​ല​ത്തി​ല്‍ പ​ണി​മു​ട​ക്ക്​ ന​ട​ത്തു​ന്ന​ത്.

(Visited 37 times, 1 visits today)