നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുമുന്നണി

0

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇടതുമുന്നണി. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും സമരം വേഗം തീര്‍ക്കണമെന്നും ഇടതുമുന്നണി അഭിപ്രായപ്പെട്ടു. ശമ്പളവര്‍ധനവ് ലക്ഷ്യമാക്കി നടത്തുന്ന സമരം ആവശ്യം അംഗീകരിക്കുന്നത് വരെ തുടരും എന്ന നിലപാടിലാണ് നഴ്‌സുമാര്‍. എന്നാല്‍ പ്രശ്‌നം വ്യാഴാഴ്ച പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സിംഗ് സംഘടനകളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. എന്നാല്‍ ശമ്പളപരിഷ്‌കരണം സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നും 20,000 രൂപ ശമ്പളം നല്‍കണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നഴ്‌സുമാര്‍. അതേസമയം കണ്ണൂരില്‍ സമരത്തെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ സേവനത്തിന് ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് പരിയാരം നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ത്ഥികളും സമരത്തിലാണ്.

(Visited 1 times, 1 visits today)