കീർത്തി സുരേഷിനു ശേഷം സാവിത്രിയായി നിത്യാമേനോൻ

0

മുന്‍കാല നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച കീര്‍ത്തി സുരേഷ് അഭിനയിച്ച ചിത്രമാണ് മഹാനടി. സാവിത്രിയായെത്തിയ കീര്‍ത്തിക്ക് ഏറെ പ്രശംസയാണ് ഈ ചിത്രം നേടികൊടുത്തത്. ഇപ്പോഴിതാ നിത്യാമേനോനും സാവിത്രിയാകാനൊരുങ്ങുന്നു. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും നടനുമായ എന്‍.ടി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കുന്ന ചിത്രത്തിലാണ് നിത്യാമേനോന്‍ സാവിത്രിയായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നിത്യ തന്നെയാണ് പുറത്തിറക്കിയത്. കഥാനായകുഡു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ എന്‍.ടി.ആറായി എത്തുന്നത് ബാലകൃഷ്ണയാണ്.

(Visited 55 times, 1 visits today)