നിര്‍മ്മലാ സീതാരാമനെതിരെ വിവാദ പരാമര്‍ശം, രാഹുല്‍ ഗാന്ധിക്ക് വനിത കമ്മിഷന്റെ നോട്ടീസ്

0

 

പാര്‍ലമെന്റിലെ റാഫേല്‍ വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെ അധിക്ഷേപിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ വനിത കമ്മിഷന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതയെ മറയാക്കി ഒളിച്ചെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടിനെ ചൊല്ലി രാഹുല്‍ ഗാന്ധിയും നിര്‍മ്മല സീതാരാമനും നേര്‍ക്ക് വാക്‌പോര് നടത്തിയിരുന്നു. ഇതിനിടെയാണ് വിവാദ പരാമര്‍ശം. എന്നാല്‍ രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രതിരോധമന്ത്രി വികാരാധീനയായിട്ടാണ് മറുപടി നല്‍കിയത്.സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ദേശീയ വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചത്. സ്ത്രീകളെ ബഹുമാനിക്കാന്‍ രാഹുല്‍ ശ്രദ്ധിക്കണമെന്ന് വനിത കമ്മിഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു. അദ്ദേഹത്തിന്റെ വിവാദ പരമാര്‍ശത്തില്‍ വിശദീകരണം നല്‍കി ഖേദം പ്രകടിപ്പിക്കാമായിരുന്നു. നിര്‍മ്മല സീതാരാമന്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയാണ്. ഒരു വനിതാ പ്രധാനമന്ത്രിയെ ആദ്യമായി രാജ്യത്തിന് നല്‍കിയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനില്‍ ഇത്തരത്തിലൊരു പരാമര്‍ശം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

(Visited 66 times, 1 visits today)