സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ ബിജെപിയിലേക്ക്

ജയാ ബച്ചന് രാജ്യാസഭയിലേക്ക് സീറ്റ് നല്കിയ സമാജ് വാദി പാര്‍ട്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം

0

ജയാ ബച്ചന് രാജ്യാസഭയിലേക്ക് സീറ്റ് നല്കിയ സമാജ് വാദി പാര്‍ട്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു.

നരേഷ് അഗര്‍വാളിന്റെ മകനും എംഎല്‍എയുമായ നിതിന്‍ അഗര്‍വാളും ബിജെപിയില്‍ ചേരും.

ദേശീയ പാര്‍ട്ടിയല്ലെങ്കില്‍ സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാനാവില്ലെന്ന തിരിച്ചറിവിലാണ് സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നതെന്ന്‌ നരേഷ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ ആകൃഷ്ടനായി. മുലായംസിങ് യാദവിനോടും രാം ഗോപാല്‍ യാദവിനോടും ബഹുമാനമുണ്ടെങ്കിലും കോണ്‍ഗ്രസുമായും ബിഎസ്പിയുമായും സഖ്യം ചേരാനുള്ള പാര്‍ട്ടി തീരുമാനം സങ്കടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

(Visited 38 times, 1 visits today)