കൊട്ടാരങ്ങളുടെ നാട് മാത്രമല്ല മൈസൂരു…

0

മൈസൂർ അറിയപ്പെടുന്നത് കട്ടാര നഗരി എന്നാണ്. മനോഹരമായ കൊട്ടാരങ്ങളാണ് വിനെ കൂടുതൽ ഭംഗിയാക്കുന്നതും. ഓരോ സഞ്ചാരിയുടെ മനസ്സിലും മൈസൂരു ദൃശ്യ ചാരുത കൊണ്ട് നിറഞ്ഞു നിൽക്കുന്നു. കൊട്ടരാങ്ങള്ക്കപ്പുറം പൂന്തോട്ടങ്ങളും മൃഗശാലയുമെല്ലാം ഈ നാടിനെ സുന്ദരിയാക്കുന്നു. എന്തിരുന്നാലും സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന നിരവധി കൊട്ടാരങ്ങൾ തന്നെയാണ് മൈസൂരിലെ പ്രധാന ആകർഷണം. ചാമുണ്ഡി മല, ബൃന്ദാവൻ ഗാർഡൻ, മൈസൂർ മൃഗശാല, ആർട്ട് ഗാലറി, ലളിതമഹൽ കൊട്ടാരം, സെന്റ് ഫിലോമിനാസ് ചർച്ച്, കാരഞ്ചി തടാകം, രംഗനതിട്ടു പക്ഷിസങ്കേതം, ജയലക്ഷ്മി കൊട്ടാരം, റെയിൽ മ്യൂസിയം, കുക്കരഹള്ളി തടാകം എന്നിവയാണ് മൈസൂരിലെ മറ്റ് പ്രധാന കാഴ്ചകൾ.

മൈസൂർ നഗരത്തിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ ദൂരെയായാണ് ചാമുണ്ഡി ഹിൽസ് സ്ഥിതി ചെയ്യുന്നത്. ടിബറ്റുകാരുടെ കുടിയേറ്റസ്ഥലമാണ് ബൈലക്കുപ്പയും ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. തലക്കാവേരി പോലെ തന്നെ പ്രശസ്തമായ ഒരു ടൂറിസ്റ്റ്‌കേന്ദ്രമാണ് ഭാഗമണ്ഡല. മൂന്ന് നദികളുടെ സംഗമമാണ് ത്രിവേണി സംഗമം ഇവിടെയാണ്. മൈസൂരിൽ നിന്ന് 78 കിലോമീറ്റർ അകലെയായാണ് ശിവാന സമുദ്രയെന്ന പിക് നിക് സ്‌പോട്ട്. കാവേരിയുടെ തീരങ്ങളിൽ നിന്നുള്ള പ്രകൃതി ദൃശ്യങ്ങളാൽ മനോഹരമാണ് തലക്കാട്. ഇങ്ങനെ നിരവധി സ്ഥലങ്ങൾ നിങ്ങൾക്ക് മൈസൂർ യാത്രയിൽ കൂട്ടിച്ചേർക്കാവുന്നതാണ്

(Visited 74 times, 1 visits today)