റോഹിങ്ക്യന്‍ വില്ലേജില്‍ സൈനീകത്താവളങ്ങള്‍ ഒരുങ്ങുന്നു; ഒപ്പം അഭയാര്‍ഥി വീടുകളും

0

റോഹിങ്ക്യനുകളുടെ പള്ളികളും വീടുകളും നിലനിന്നിടുത്ത് അഭയാര്‍ഥികള്‍ക്കായുള്ള വീടുകളും ഒപ്പം സൈനീകത്താവളവും നിര്‍മ്മിക്കാന്‍ മ്യാന്‍മാര്‍ ഭരണകൂടം ഒരുങ്ങുന്നു. ആംനാസ്റ്റി ഇന്റര്‍ നാഷണലാണ് ഇക്കാര്യം അറിയിച്ചത്. സാറ്റലൈറ്റ് വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആംനാസ്റ്റി ഇക്കാര്യം അറിയിച്ചത്.

ഏഴു ലക്ഷം റോഹിങ്ക്യനുകളെയാണ് മ്യാന്‍മാര്‍ ഭരണകൂടം രാഖിനി സംസ്ഥാനത്ത് നിന്ന് ഒഴിപ്പിച്ചത്. അതൊടൊപ്പം പലരേയും കൊന്നൊടുക്കുകയും, ക്രൂര പീഡനത്തിന് വിധേയരാക്കുകയും ചെയ്തിരുന്നു. കൂടാതെ അവരുടെ വീടുകളും, പള്ളികളും കത്തിച്ചു ചാമ്പലാക്കിയിരുന്നു. അവരുടേതായ ഒരു അടയാളം പോലും ബാക്കിവെയ്ക്കാതെയാണ് പട്ടാളം തുടച്ചുമാറ്റിയത്.

(Visited 34 times, 1 visits today)