മോഹൻലാൽ ചിത്രം ഒടിയന്റെ ലൊക്കേഷൻ വിഡിയോ പുറത്തുവിട്ടു

0

മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്റെ ലൊക്കേഷൻ വിഡിയോ പുറത്തുവിട്ടു. സ്വകാര്യ ഓൺലൈൻ മാധ്യമം വഴിയാണ് വിഡിയോ ഔദ്യോഗികമായി പുറത്തിറക്കിയത്. കലാസംവിധായകൻ പ്രശാന്ത് മാധവിന്റെ കരവിരുതിൽ ഒരുങ്ങിയ കൂറ്റൻ സെറ്റ് വിഡിയോയിൽ കാണാം. പാലക്കാട് കോങ്ങാട് എന്ന പ്രദേശത്ത് ഇരുപത് ഏക്കറോളം സെറ്റ് ഇട്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ചിത്രത്തിൽ ‘തേങ്കുറിശി’എന്ന് പരാമർശിക്കുന്ന ഗ്രാമമാണ് മലയാളം സിനിമ ഇത് വരെ കണ്ടതിൽ,ഏറ്റവും വലിയ സെറ്റിൽ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ യൗവനകാലമാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.