ഖനി തൊഴിലാളികൾ ജീവനോടെയുണ്ടാകുമെന്ന് സുപ്രീം കോടതി ; തിരച്ചിൽ തുടരാനും നിർദേശം

0

 

മേഘാലയിൽ ഖനിയിലകപ്പെട്ട തൊഴിലാളികൾ ജീവനോടെ ഉണ്ടാകുമെന്നും തിരച്ചിൽ അവസാനിപ്പിക്കരുതെന്നും സുപ്രീം കോടതി.ആരെങ്കിലും ജീവനോടെയുണ്ടെങ്കിൽ അവരെ പുറത്തെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിൽ വ്യക്തമാക്കി.വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശരിക്ക്‌ നടന്നില്ലെന്ന പരാതിയിൽ, അവരെ രക്ഷിക്കാൻ അധികൃതർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും വ്യോമസേനയും നാവികസേനയും രക്ഷ പ്രവർത്തനത്തിൽ സജീവമാണെന്നും രക്ഷ പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങളും കോടതിയിൽ ഹാജരാക്കിക്കൊണ്ടു സർക്കാർ പറഞ്ഞു.ഡിസംബർ 13 നാണ് 370 അടി താഴ്ചയുള്ള അനധികൃതഖനിയിൽ 15 തൊഴിലാളികൾ കുടുങ്ങിയത്.

(Visited 49 times, 1 visits today)