ഒടുവില്‍ മകളെകാണാന്‍ മഞ്ജു എത്തി…. ഈ സന്ദര്‍ശനം ദിലീപിനെ കുടുക്കിയത് താനല്ലെന്ന് മകളെ ബോധിപ്പിക്കാനോ??

0
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഒരു മാസമായി ജയിലിലാണ്. ജാമ്യത്തിനായി സമീപിച്ചപ്പോഴൊക്കെ കോടതി താരത്തിനെതിരായിരുന്നു. പുതിയ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചയാണ്. ജാമ്യഹര്‍ജിയില്‍ ദിലീപ് മഞ്ജു വാര്യര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ദിലീപിന്റെ അമ്മ സരോജവും സഹോദരന്‍ അനൂപും ദിലീപിനെ കാണാന്‍ ആലുവ സബ്‌ജയിലില്‍ എത്തിയിരുന്നു. തന്നെ കാണാന്‍ ജയിലിലേക്ക് വരരുതെന്ന് അമ്മക്കും മകള്‍ക്കും ഭാര്യ കാവ്യ മാധവനും ദിലീപ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഒരു മാസം ആയിട്ടും മകനെ കാണാന്‍ കഴിയാതെ വന്നതോടെയാണ് അമ്മ സരോജം ജയിലിലെത്തിയത്.
ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് മഞ്ജുവിനെ സംബന്ധിച്ച പുതിയ വാര്‍ത്തകള്‍ വരുന്നത്. മകളായ മീനാക്ഷിയെ കാണാന്‍ മഞ്ജു ആലുവയിലെ വീട്ടില്‍ എത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദിലീപിനെ കുടുക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് മകളെ ബോധിപ്പിക്കാനാണ് മഞ്ജു എത്തിയതെന്നാണ് സൂചന. ഇതിന്റെ പേരില്‍ തന്നെ വെറുക്കരുതെന്ന് മഞ്ജു അവശ്യപെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
(Visited 20 times, 1 visits today)