മ​ഹാ​രാ​ഷ്ട്ര ക​ർ​ഷ​ക സ​മ​രം: ഇ​ത് അ​വ​സാ​ന​മ​ല്ലെ​ന്ന് ക​ർ​ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പ്

0

ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ ണി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഇ​ത് ആ​ദ്യ​ത്തെ ഘ​ഡു​മാ​ത്ര​മാ​ണെ​ന്ന് അ​ഖി​ല ഭാ​ര​തീ​യ കി​സാ​ൻ സ ​ഭ(​എ​ബി​ക​ഐ​സ്) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് ന​വാ​ലെ പ​റ​ഞ്ഞു. ത​ങ്ങ​ൾ ആ​ദ്യ​ത്തെ ഘ​ഡു​മാ​ത്ര​മാ​ണ് നേ​ടി​യെ​ടു​ത്ത​ത്. ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി ഉ​ട​ൻ ത​ന്നെ പൂ​ർ​ണ ശ​ക്തി​യോ​ടെ തി​രി​ച്ചെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല ഉ​യ​ർ​ത്തു​ന്ന​ത​ട​ക്കം ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ ഭൂ​രി​പ​ക്ഷ​വും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ന്ന​ത്. തിങ്കളാഴ്ച രാ​ത്രി​യോ​ടെ സ​മ​ര​ക്കാ​ർ മ​ട​ങ്ങി​പ്പോ​കു​ന്ന​ത് ആ​രം​ഭി​ച്ചു.

കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക​സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നും ക​ർ​ഷ​ക നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി ക്കാ​ഴ്ച​യി​ൽ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.

ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം ര​ണ്ടു മാ​സം​കൊ​ണ്ട് പ​രി​ഹ​രി​ക്കു​മെ​ന്നാ​ണു സ​ർ​ക്കാ​ർ രേ​ഖാ​മൂ​ലം ഉ​റ​പ്പു​ന​ല്കി​യി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും 1.5 ല​ക്ഷം രൂ​പ​യു​ടെ ക​ടാ​ശ്വാ​സം ന​ല്കും. ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും ന​ട​പ്പാ​ക്കു​ന്ന​തി​നും മ​ന്ത്രി​മാ​രു​ടെ ആ​റം​ഗ സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ചു. ച​ന്ദ്ര​കാ​ന്ത് പാ​ട്ടീ​ൽ (റ​വ​ന്യു), ഗി​രീ​ഷ് മ​ഹാ​ജ​ൻ (ജ​ല​സേ​ച​നം), ഏ​ക്നാ​ഥ് ഷി​ൻ​ഡെ (പൊ​തു മ​രാ​മ​ത്ത്), പാ​ണ്ഡു​രം​ഗ് ഫു​ണ്ഡ്ക​ർ (കൃ​ഷി), വി​ഷ്ണു സ​വാ​ര (ആ​ദി​വാ​സി​ക്ഷേ​മം), സു​ഭാ​ഷ് ദേ​ശ്മു​ഖ് (സ​ഹ​ക​ര​ണം) എ​ന്നി​വ​രാ​ണു സ​മി​തി​യി​ലു​ള്ള​ത്.

ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്നും വ​ന​ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ആ​റു​മാ​സ​ത്തി​ന​കം സ​ർ​ക്കാ​ർ പ​രി​ഹ​രി​ക്കു മെ​ന്നും ഫ​ഡ്നാ​വി​സ് ക​ർ​ഷ​ക നേ​താ​ക്ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ആ​രം​ഭി​ച്ച​ത്.

നാ​സി​ക്കി​ൽ നി​ന്ന് ആ​റു​ദി​വ​സം മു​ന്പാ​ണ് ചെ​ങ്കൊ​ടി​ക​ളു​മേ​ന്തി ക​ർ​ഷ​ക​ർ മും​ബൈ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി​യ​ത്. 180 കി​ലോ​മീ​റ്റ​റി​ല​ധി​കം താ​ണ്ടി അ​വ​ർ തെ​ക്ക​ൻ മും​ബൈ​യി​ലെ ആ​സാ​ദ് മൈ​താ​ന​ത്തു ത​ടി​ച്ചു​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ നി​യ​മ​സ​ഭ വ​ള​യാ​നാ​യി​രു​ന്നു സ​മ​ര​ക്കാ​രു​ടെ തീ​രു​മാ​നം. ഉ​പാ​ധി​ക​ളി​ല്ലാ​തെ കാ​ർ​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ളു​ക, വ​ന​ഭൂ​മി ആ​ദി​വാ​സി​ക​ൾ​ക്കു കൈ​മാ​റു​ക തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു സി​പി​എ​മ്മി​ന്‍റെ ക​ർ​ഷ​ക​സം​ഘ​ട​ന​യാ​യ ഓ​ൾ ഇ​ന്ത്യാ കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​ച്ച ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

(Visited 19 times, 1 visits today)