മദനിയുടെ മകന്റെ വിവാഹം തലശ്ശേരിയില്‍ .ജാമ്യ ഇളവ് തേടി കോടതിയില്‍

0

പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെയും സൂഫിയ മദനിയുടെയും മകന്‍ ഹാഫിസ് ഉമര്‍ മുക്താര്‍ തലശേരിയില്‍ വെച്ച് വിവാഹിതനാവുന്നു. ആഗസ്ത് 9ന് നടക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മദനി ബംഗളുരുവിലെ വിചാരണ കോടതി മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചു.
മുന്‍ സിമി നേതാവും പ്രവാസിയുമായ മാഹി അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപത്തെ പുത്തന്‍പുരയില്‍ ഇല്യസിന്റെയും വലിയപറമ്പത്ത് സറീനയുടെയും മകള്‍ നിഷ്മത്ത് ജലിനാണ് വധു. ആഗസ്ത് ഒമ്പതിന് ഉച്ചക്ക് 12 മണിക്ക് തലശ്ശരി ടൗണ്‍ഹാളില്‍ വെച്ചാണ് നിക്കാഹ്. നിക്കാഹിന് കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ തീവ്രവാദ സംഘടനകളുടെ നേതാക്കള്‍ തലശേരിയിലെത്തുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലിസ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായും സൂചനയുണ്ട്

(Visited 8 times, 1 visits today)