കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി തള്ളി

0

കുല്‍ഭൂഷണ്‍  ജാദവിന്റെ ദയാഹര്‍ജി തള്ളി. ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ ജാദവിന് പാക് സൈനീക കോടതി വിധിച്ച വധശിക്ഷക്കെതിരെ അമ്മ സമര്‍പ്പിച്ച ദയാഹര്‍ജിയാണ് സൈനീക അപ്പില്‍ കോടതി തള്ളിയത്.
സൈനീക മേധാവിയുടെ പരിഗണനയിലുള്ള ഹര്‍ജി അദ്ദേഹം പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും പാക് സൈന്യം വ്യക്തമാക്കി. അതേസമയം ഒരു തവണ കൂടി വധശിക്ഷക്കെതിരെ ദയാഹര്‍ജി സമര്‍പ്പിക്കാന്‍ കുല്‍ഭൂഷണിന് അവസരമുണ്ട്.ചാരവൃത്തി ആരോപിച്ചാണ് ജാദവിന് വധശിക്ഷ വിധിച്ചത്.അദ്ദേഹത്തിന്റെ വധശിക്ഷ നേരത്തെ അന്താരാഷ്ട്ര കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു.

(Visited 6 times, 1 visits today)