പിറന്നാളിനും വിവാഹവാര്‍ഷികത്തിനും പ്രത്യേക അവധി;പുതിയ നയവുമായി കോഴിക്കോട് സിറ്റി പോലീസ്‌

0

ജന്മദിനത്തിനും വിവാഹവാര്‍ഷികത്തിനും പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രത്യേക അവധി നല്‍കി കോഴിക്കോട് സിറ്റി പോലീസ്. ഇതു സംബന്ധിച്ച പ്രത്യേക ഉത്തരവ് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് എസ്. മഹേഷ്കുമാര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ചു. ഒരാഴ്ചക്കുള്ളില്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. അവധി അനുവദിച്ചത് ജില്ലാ പോലീസ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. ഈ ഉത്തരവോടെ പോലീസുകാര്‍ക്ക് ജന്മദിനത്തിലും വിവാഹദിനത്തിലും അവധിയനുവദിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി കോഴിക്കോട് മാറി.

ചട്ടപ്രകാരം സേനാംഗങ്ങള്‍ക്ക് കാഷ്വല്‍, മെഡിക്കല്‍ അവധികള്‍ ഉള്‍പ്പെടെ ഒട്ടേറെ അവധികളുണ്ട്. എങ്കിലും ആവശ്യ സര്‍വീസ് എന്ന വിഭാഗത്തില്‍ കുടുങ്ങി ഇവര്‍ക്ക് അനുവദിക്കപ്പെട്ട അവധിയുടെ പകുതിപോലും എടുക്കാന്‍ സാധിക്കാറില്ല. ഇത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു മാസം മുമ്ബ് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് അവധി അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്. ഇത് സംസ്ഥാനതലത്തില്‍ നടപ്പാക്കാനും പോലീസ് വകുപ്പ് ആലോചിക്കുന്നുണ്ട്.

(Visited 67 times, 1 visits today)