കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹം സംസ്‌കരിച്ചു

0

കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച നാല് പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. മൂന്നു കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് വെട്ടിഒഴിഞ്ഞവഴി ജുമാ മസ്ജിദില്‍ സംസ്‌കരിച്ചത്.

കരിഞ്ചോല സ്വദേശികളായ അബ്ദുള്‍ സാലിമിന്റെ മകള്‍ ദില്‍ന (9) സഹോദരന്‍ മുഹമ്മദ് ഷഹബാസ് (3) ജാഫറിന്റെ ഏഴ് വയസ്സുളള മകനും അര്‍മാന്റെ ഭാര്യയുമാണ് മരിച്ചത്.

ഉരുള്‍പൊട്ടലില്‍ കാണാതായ എട്ട് പേര്‍ക്കുവേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്‌

(Visited 105 times, 1 visits today)